അനിൽ അംബാനി ഗ്രൂപ്പിലുൾപ്പെട്ട ഒരു കമ്പനിക്കെതിരേകൂടി പാപ്പരത്വ നടപടി തുടങ്ങി. 9000 കോടി രൂപയുടെ കടബാധ്യതയെ തുടർന്ന് റിലയൻസ് നേവൽ ആൻഡ് എൻജിനിയറിങ് കമ്പനിയാണ് നടപടി നേരിടുന്നത്.
കമ്പനി നൽകിയ വായ്പാ പുനഃക്രമീകരണ ശുപാർശ ഐ.ഡി.ബി.ഐ. ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യം തള്ളി. പണം നൽകാനുള്ള ബുദ്ധിമുട്ടു ചൂണ്ടിക്കാട്ടി, ബാധ്യത കമ്പനിയുടെ ഓഹരിയാക്കി മാറ്റണമെന്നുമായിരുന്നു ആവശ്യം.ഇത് ബാങ്കുകൾക്ക് സ്വീകാര്യമായില്ല. തുടർന്നാണ് പാപ്പരത്വ നടപടികളിലേക്കു നീങ്ങാൻ തീരുമാനിച്ചത്.
2017 ജൂൺ രണ്ടിന് ടെലികോം രംഗത്ത് വലിയ കടക്കെണിയിലായതിനെത്തുടർന്ന് പതിയെ പല പ്രോജക്ടുകളും അവസാനിപ്പിക്കാൻ കമ്പനി തീരുമാനിച്ചിരുന്നു. 18 മാസം കഴിഞ്ഞിട്ടും കമ്പനിക്ക് ലാഭമുണ്ടാകാതിരുന്നതിനെ തുടർന്നാണ് പാപ്പർ നടപടികളിലേക്ക് കടക്കുന്നതെന്ന് റിലയൻസ് കമ്യൂണിക്കേഷൻസ് വാർത്താക്കുറിപ്പിൽ പറയുന്നു.
Discussion about this post