അടൂർ ഗോപാലകൃഷ്ണനെതിരേ ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരൻ. ജയ് ശ്രീറാം വിളിയോട് അടൂരിനെന്തിനാണ് അസഹിഷ്ണുതയെന്ന് കുമ്മനം ചോദിച്ചു. പൂർവസൈനിക് സേവാ പരിഷത്ത് കണ്ണൂരിൽ നടത്തിയ കാർഗിൽ വിജയ് ദിവസ് രാഷ്ട്രസുരക്ഷാദിനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കുമ്മനം രാജശേഖരൻ.വേദിയിൽ ഡി.ജി.പി. ജേക്കബ് തോമസും ഉണ്ടായിരുന്നു.
അടൂരിനെന്തുകൊണ്ടാണ് ശ്രീരാമനോടു വിരോധമെന്നറിയില്ല. ജയ്ശ്രീറാം വിളി എങ്ങനെയാണ് തൊട്ടുകൂടാത്തതായത്? ജനം ശ്രീരാമനെ മര്യാദാപുരുഷോത്തമനായാണു കാണുന്നത്. ഗാന്ധി വെടിയേറ്റുമരിക്കുമ്പോൾ ഹേ റാം എന്നാണു വിളിച്ചത്. രാജ്ഘട്ടിലും ഇതെഴുതിയിട്ടുണ്ട്. ആ ശ്രീരാമനെയാണ് അടൂരിനെപ്പോലുള്ളവർ വർഗീയമായി ചിത്രീകരിക്കുന്നത്. .
ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരേ 48 പ്രമുഖർക്കൊപ്പം പ്രധാനമന്ത്രിക്കു കത്തയച്ച അടൂർ ഗോപാലകൃഷ്ണനെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post