ഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന് ഖാന്, ബലാത്സംഗ കേസില്‍ കുറ്റവാളികളായ ഗുര്‍മീത് റാം റഹീം സിംഗ്, അസാറാം ബാപ്പു എന്നിവരെ ബിജെപി അംഗങ്ങളാക്കി വ്യാജ രേഖ തയ്യാറാക്കിയതിന് അഹമ്മദാബാദിലെ ഷാഹ്പൂര്‍ സ്വദേശി ഗുലാം ഫരീദ് ഷെയ്ഖ് അറസ്റ്റില്‍. വ്യാജ ബിജെപി അംഗത്വത്തിന്റെ അപേക്ഷയ്ക്ക് പുറമേ സമൂഹമാധ്യമങ്ങള്‍ വഴി ഇ-മെമ്പര്‍ഷിപ്പും ഇയാള്‍ പ്രചരിപ്പിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്.
പാര്‍ട്ടിയുടെ സല്‍പ്പേര് കളങ്കപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇമ്രാന്, അസാറാം ബാപ്പു, ഗുര്‍മീത് റാം റഹീം എന്നിവരുടെ വ്യാജ ഇ-മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ പ്രതി പ്രചരിപ്പിച്ചതെന്ന് അഹമ്മദാബാദിലെ ബിജെപി ജനറല്‍ സെക്രട്ടറി കമലേഷ് പട്ടേല്‍ പറഞ്ഞു.
Discussion about this post