ഡല്‍ഹി: രാജ്യത്ത് ദിവസവും 30 കിലോമീറ്റര്‍ നാഷണല്‍ഹൈവേ നിര്‍മ്മിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര റോഡ് ഗതാഗത,ഹൈവേമന്ത്രി നിതിന്‍ഗഡ്കരി പറഞ്ഞു. നിലവില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ റോഡ് വികസനത്തില്‍ മുന്പുണ്ടായിരുന്നതിനേക്കാള് ഏഴ്മടങ്ങ് വര്‍ധനയാണ് ഉണ്ടായിട്ടുണ്ട്.
നാഷണല്‍ഹൈവേ നിര്‍മ്മാണം 14 കിലോമീറ്ററാക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇത് വരുന്ന രണ്ട് വര്‍ഷത്തിനിടെ ഇത് 30 കിലോമീറ്ററായി വര്‍ധിപ്പാക്കാന്‍ സാധിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ഗഡ്കരി വ്യക്തമാക്കി.
റോഡ്വികസനത്തിനും അനുബന്ധകാര്യങ്ങള്‍ക്കുമായി അഞ്ചു കോടിരൂപ കേന്ദ്രസര്‍ക്കാര്‍ ചെലവിടും. ഉള്‍ദേശ കുടിവെള്ള പദ്ധതിക്കായി ഒരുകോടി രൂപയോളം ചെലവിടാനും കേന്ദ്രത്തിന് പദ്ധതിയുണ്ടെന്ന് ഗഡ്കരി പറഞ്ഞു.
Discussion about this post