ന്യൂഡല്‍ഹി: മുംബൈ നോർത്ത് സെൻട്രലിൽ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. 2008 ലെ മുംബൈ ഭീകരാക്രമണ കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന ഉജ്ജ്വൽ നികം ആണ് ബിജെപി സ്ഥാനാര്‍ത്ഥി. കേസില്‍ പ്രതി അജ്മൽ കസബിന് തൂക്കുകയർ വാങ്ങി നല്‍കിയ അഭിഭാഷകന്‍ ആണ് അദ്ദേഹം. കോൺഗ്രസിന്റെ വർഷ ഗെയ്ക്വാദ് ആണ് എതിർ സ്ഥാനാർഥി.
1993ലെ മുംബൈ സ്‌ഫോടനം, ഗുൽഷൻ കുമാർ കൊലപാതക്കേസ്, പ്രമോദ് മഹാജന്റെ കൊലപാതകം, 2013ലെ മുംബൈ കൂട്ടബലാത്സംഗക്കേസ് തുടങ്ങിയ നിരവധി കേസുകളിൽ അദ്ദേഹം വാദിച്ചിട്ടുണ്ട്.
മെയ് 20നാണ് മുംബൈയിൽ പോളിംഗ്. പൊതുതിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന ഒഡിഷ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെയും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.












