നിര്‍ഭയമായി അഭിപ്രായം പറയുന്നവരെ ഇവിടെ നിശബ്ദരാക്കുന്നവര്‍ ആരാണ് ? എന്ന ചോദ്യമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഷെയര്‍ ചെയ്ത് മുന്‍ ഡിജിപി ജേക്കബ് തോമസ് ഐപിഎസ്. കലാകാരന്മാരെ നിശബ്ദരാക്കാന്‍ നീക്കമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ വാര്‍ത്ത കട്ടിംഗ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ജേക്കബ് തോമസിന്റെ വിമര്‍ശനം.
പോസ്റ്റിന് കീഴേ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. നേരത്തെ സര്‍ക്കാരിനെ പ്രതികരിച്ചതിന്റെ പേരില്‍ ജേക്കബ് തോമസിനെ ഇടത് മുന്നണി വേട്ടയാടുകയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
https://www.facebook.com/drjacobthomasips/photos/a.927208004101310/1327711350717638/?type=3&theater
ആദര്‍ശധീരനെന്ന് മുഖ്യമന്ത്രി തന്നെ വാഴ്ത്തിയ ഐപിഎസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ നിര്‍ബന്ധിത അവധി നല്‍കി അപമാനിച്ചുവെന്നും ആക്ഷേപം ഉയര്‍ന്നു. സര്‍ക്കാരിന്റെ നടപടിക്കെതിരെ ജേക്കബ് തോമസ് കോടതിയെ സമീപിച്ചിട്ടുണ്ട്.
Discussion about this post