കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട കൊലപാതകങ്ങൾ തുടർക്കഥയാകുന്നു. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നയാൾ എന്നാരോപിച്ച് അലിപുർദ്വാറിൽ ഇരുന്നൂറ്റിയമ്പതോളം പേർ ചേർന്ന് മർദ്ദിച്ച യുവാവ മരിച്ചു. മരിച്ച യുവാവിന് മുപ്പത്തിയഞ്ച് വയസ്സാണ് പ്രായം.
കേസുമായി ബന്ധപ്പെട്ട് പത്തൊൻപത് പേർ അറസ്റ്റിലായി.
മമത സർക്കാരിന്റെ കീഴിൽ ആൾക്കൂട്ട കൊലപാതകങ്ങൾ നിരന്തരം ആവർത്തിക്കുകയാണ്. ജൂലൈ 24ന് വഴിയോരക്കച്ചവടക്കാരായ ആറ് പേരെ ആൾക്കൂട്ടം ആക്രമിച്ചിരുന്നു. ജൂലൈ 20നും യുവാവിന് നേരെ സമാനമായ ആക്രമണം നടന്നിരുന്നു. ജൂലൈ 22ന് ജല്പായ്ഗുഡി ജില്ലയിൽ മദ്ധ്യവയസ്കനെ ഒരു പറ്റം ആളുകൾ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു.
മമത സർക്കാരിന് കീഴിൽ ക്രമസമാധാനം തകർന്നിരിക്കുന്നതായി ബിജെപി ആരോപിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ കർശനമായ നടപടി സ്വീകരിക്കണമെന്നും ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച ബിജെപി പ്രവർത്തകനായ യുവാവിന്റെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു.
Discussion about this post