സസ്‌പെൻഷനിലുള്ള ഡിജിപി ജേക്കബ് തോമസിനെ ഉടൻ തന്നെ സർവീസിലേക്ക് തിരിച്ചെടുക്കേണ്ടയെന്ന് സർക്കാർ തീരുമാനം. ജേക്കബ് തോമസിനെ തിരിച്ചെടുക്കാണമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ വിധിച്ചിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.
വിധി പരിശോധിച്ച് അഡ്വക്കേറ്റ് ജനറിലിന്റെ നിയമോപദേശം തേടി ശേഷമാകും സർക്കാർ സുപ്രീം കോടതിയെ സമീപിക്കുക. നിലവിൽ വിധി സർക്കാരിനെതിരാണ്. ട്രിബ്യൂണൽ വിധി നടപ്പിലാക്കിയാൽ സസ്പെൻഷൻ ഉൾപ്പടെയുള്ള സർക്കാർ നിലപാട് ശരിയല്ലെന്ന് സർക്കാർതന്നെ സമ്മതിക്കുന്നതിന് തുല്യമാകുമെന്നും കരുതുന്നു.
ജേക്കബിനെ തിരിച്ചെടുക്കാന്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടത് സര്‍ക്കാരിന് തിരിച്ചടിയായാണ് കണക്കാക്കുന്നത്. തുടര്‍ച്ചയായ സസ്‌പെന്‍ഷന്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും സസ്‌പെന്‍ഷന്‍ സംബന്ധിച്ച് കൃത്യമായ കാരണം ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനായില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്ന് ട്രിബ്യൂണൽ ഉത്തരവിലുണ്ട്. ട്രിബ്യൂണൽ എറണാകുളം ബഞ്ചാണ് ഉത്തരവിട്ടത്. കേരള കാഡറിലുള്ള ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. 2017 ഡിസംബര്‍ മുതലാണ് ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായത്.
കാരണം പറയാതെ സർവീസിൽ നിന്ന് മാറ്റി നിർത്തിയ സർക്കാർ നടപടിയെ ചോദ്യം ചെയ്താണ് ജേക്കബ് തോമസ് ട്രിബ്യൂണലിനെ സമീപിച്ചത്. 1985 ബാച്ചുകാരനായ ജേക്കബ് തോമസിന് ഒന്നര വര്‍ഷത്തെ സര്‍വീസ് ഇനിയും ബാക്കിയുണ്ട്
Discussion about this post