മുസ്ലീ വനിത വിവാഹ അവകാശ സംരക്ഷണത്തിനുളള മുത്തലാഖ് ബില്ല് 2019 രാജ്യസഭയിലും പാസാക്കി കേന്ദ്ര സർക്കാർ. പ്രതിപക്ഷ കക്ഷികള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയാണ് രാജ്യസഭ മുത്തലാഖ് നിരോധന ബില്‍ പാസാക്കിയത്. ബില്ലിനെതിരെയുള്ള ഭേദഗതി നിർദ്ദേശങ്ങൾ 84 നെതിരെ 99 വോട്ടുകൾക്കാണ് രാജ്യസഭ തള്ളിയത്. നിയമമന്ത്രി രവി ശങ്കർ പ്രസാദ് ആണ് രാജ്യസഭയിൽ ബില്ല് അവതരിപ്പിച്ചത്.
ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുൾപ്പടെയുളളവർ പങ്കെടുത്ത പാർലമെന്ററി പാർട്ടി യോഗം നടന്നിരുന്നു.
നേരത്തെ ലോക്സഭയില്‍ മുത്തലാഖ് ബില്‍ അവതരിപ്പിച്ചപ്പോള്‍ ബില്ലിനെ എതിര്‍ത്ത നിതീഷ് കുമാറിന്‍റെ ജനതാദള്‍, എഐഎഡിഎംകെ, തെലങ്കാന രാഷ്ട്രസമിതി എന്നീ കക്ഷികള്‍ രാജ്യസഭയില്‍ നിലപാട് മാറ്റിയത് സര്‍ക്കാരിന് അനുകൂല സാഹചര്യമുണ്ടാക്കി.
കൂടുതൽ പരിശോധനയ്ക്കായി നിർദ്ദിഷ്ട നിയമനിർമ്മാണം സെലക്ട് കമ്മിറ്റിയ്ക്ക് അയയക്കണമെന്ന് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സമാജ് വാദ് പാർട്ടി, എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ തുടങ്ങിയ പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു
Discussion about this post