കോഴിക്കോട് : ചെമ്പുകടവ് ആദിവാസി കോളനികളിലെ കുരുന്നുകളുടെ ജീവന് ഭീതിയിലാഴ്ത്തി ആരിവാള്‍ രോഗം വ്യാപിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഏഴ് കുട്ടികളില്‍ അരിവാള്‍ രോഗം സ്ഥിരീകരിച്ചു.രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹത്തിലൂടെ ഉണ്ടാകുന്ന കുട്ടികളുടെ രക്തത്തിലെ ചുവന്ന രക്താണുക്കള്‍ രൂപം മാറി അരിവാള്‍ രൂപത്തിലാകുന്ന രോഗമാണിത്.
മരുന്നില്ലാത്ത രോഗാവസ്ഥയാണിതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ആരോഗ്യപ്രവര്‍ത്തകരുടെ അനാസ്ഥമൂലം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയ നിലയിലാണ്.ഇതിനാലാണ് രേഗം വ്യാപിക്കുന്നതെന്നാണ് വിലയിരുത്തല്‍.
Discussion about this post