കര്‍ണാടകയില്‍ സാമുദായിക ധ്രൂവീകരണത്തിന് വഴി മരുന്നിട്ട ടിപ്പു ജയന്തി ആഘോഷം യെദ്യൂരപ്പ സര്‍ക്കാര്‍ റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത് ഹിന്ദു സംഘടനകള്‍. ഇന്നലെ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ടിപ്പു ജയന്തി ആഘോഷങ്ങള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
കൊടക് ഉള്‍പ്പടെയുള്ള മേഖലയില്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ച ടിപ്പു ജയന്തി ആഘോഷം വേണ്ടെന്ന് വച്ചത് സുപ്രധാന തീരുമാനമാണെന്ന് വിഎച്ചപി ഉള്‍പ്പടെ ഹിന്ദു സംഘടനാ നേതാക്കള്‍ പറഞ്ഞു. ന്യൂനപക്ഷ പ്രീണനത്തിനായി ഹിന്ദു വിരുദ്ധനായ ടിപ്പുവിനെ സ്വാതന്ത്ര്യ സമരസേനാനിയായി ചിത്രീകരിക്കുകയായിരുന്നു കോണ്‍ഗ്രസ്. മതതീവ്രവാദസംഘടനകള്‍ ഇതിന് അവര്‍ക്ക് പിന്തുണ നല്‍കി. യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളുടെയും, കൃസ്ത്യാനികളുടെയും ആരാധനാ സ്വാതന്ത്ര്യം തടയുകയും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും ചെയ്ത് ക്രൂരനായ ഭരണാധികാരിയായിരുന്നു ടിപ്പുവെന്ന് ഹിന്ദു സംഘടനാ നേതാക്കള്‍ പറയുന്നു.
സ്വന്തം അധികാരം നിലനിര്‍ത്തുന്നതിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ ടിപ്പു യുദ്ധം ചെയ്തു എന്നുള്ളത് കൊണഅടു മാത്രം സ്വാതന്ത്ര്യ സമരസേനാനിയായി ടിപ്പുവിനെ കരുതാനാവില്ല എന്നാണ് വിലയിരുത്തല്‍. കേരളത്തിലെ പല ക്ഷേത്രങ്ങളും ടിപ്പു ആക്രമിച്ചിരുന്നതായും ചരിത്രം പറയുന്നു. ഗുരുവായൂര്‍ ക്ഷേത്രം ആക്രമിക്കാന്‍ ടിപ്പു എത്തുന്നതിന് മുമ്പ് അവിടുത്തെ പ്രതിഷേഠ തന്നെ മാറ്റിയ സംഭവും ഉണ്ടായി. ഗുരുവായൂര്‍ ക്ഷേത്രം ആക്രമിച്ച് തീയിട്ടതും ടിപ്പുവിനെതിരായ വികാരം ഉയര്‍ത്തിയിരുന്നു.
ടിപ്പു ഇതരമതസ്ഥരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുകയും, നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും ചെയ്ത ക്രൂരനായ ഭരണാധികാരിയായിരുന്നുവെന്നും സര്‍ക്കാര്‍ ചെലവില്‍ ടിപ്പു ജയന്തി ആഘോഷിക്കരുതെന്നും ഹിന്ദു-കൃസ്ത്യന്‍ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.മൈസൂരില്‍ നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്ത ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താനെന്നും നിരവധി ഹിന്ദുക്കളെ മതപരിവര്‍ത്തനത്തിനു വിധേയനാക്കിയ ടിപ്പുവിന്റെ ജയന്തി സര്‍ക്കാര്‍ ആഘോഷിക്കുന്നതു നിര്‍ത്തണമെന്നുമായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ ആവശ്യം. എന്നാല്‍ ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായി ആഘോഷം തുടരനായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം. ആഘോഷവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ വിഎച്ച്പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. കുടകിലെ സംഘര്‍ഷത്തില്‍ കേരളത്തില്‍ നിന്നുള്ള ചില തീവ്രവാദ ബന്ധമുള്ള സംഘടനകള്‍ പങ്കെടുത്തിരുന്നതായും ആക്ഷേപം ഉയര്‍ന്നു.
നവംബര്‍ 10ന് കന്നഡ സാംസ്‌ക്കാരിക വകുപ്പാണ് ടിപ്പു ജയന്തി ആഘോഷിച്ചിരുന്നത്. വിരാജ്‌പേട്ട് എംഎല്‍എ കെ.ജി ബൊപ്പയ്യയുടെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് യെദ്യൂരപ്പ് അറിയിച്ചു.വിഷയവുമായി ബന്ധപ്പെട്ട് ബൊപ്പയ്യ, അപ്പാച്ചു രാജന്‍, സഹദോരന്‍ സുനില്‍ സുബ്രഹ്മണി എന്നിവര്‍ യെദ്യൂരപ്പയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. കുടക് ഉള്‍പ്പടെയുള്ള മേഖലകളില്‍ ടിപ്പു ജയന്തി ആഘോഷം വലിയ ക്രമസമാധാന പ്രശ്‌നം ഉയര്‍ത്തിയിരുന്നതായി ബോപ്പയ്യ ചൂണ്ടിക്കാട്ടി.ഉടന്‍ പ്രാബല്യത്തോടെയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് കന്നഡ സാംസ്‌കാരിക വകുപ്പ് വ്യക്തമാക്കി. 2015ല്‍ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ സര്‍ക്കാരാണ് ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ക്കു കര്‍ണാടകത്തില്‍ തുടക്കമിട്ടത്. ഇത് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ജെ.ഡി.എസ് സര്‍ക്കാരും തുടര്‍ന്നു.
അതേസമയം ന്യൂനപക്ഷങ്ങളോട് വിരോധമുള്ളതുകൊണ്ടാണ് ബി.ജെ.പി സര്‍ക്കാര്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷം നിരോധിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യആരോപിച്ചുബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ആളാണ് ടിപ്പു. എന്നെ സംബന്ധിച്ച അദ്ദേഹമാണ് രാജ്യത്തെ ആദ്യത്തെ സ്വാതന്ത്ര്യസമരസേനാനി.’ബി.ജെ.പി സര്‍ക്കാര്‍ മതേതര സ്വഭാവങ്ങള്‍ കാത്തുസൂക്ഷിക്കില്ലെന്നതിന്റെ ഉദാഹരണമാണ് ടിപ്പു ജയന്തി നിരോധനമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post