നളന്ദ: ഇടത് ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സി ആർ പി എഫ് ജവാന്റെ സഹോദരൻ സൈനിക സേവനത്തിന് തയ്യാറായി രംഗത്ത്.
നക്സലൈറ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികൻ റോഷൻ കുമാറിന്റെ സഹോദരൻ ഫന്റൂഷ് കുമാറാണ് സി ആർ പി എഫിൽ ചേർന്ന് ഭീകരരെ ഉന്മൂലനം ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.
‘ഇടത് ഭീകരന്മാർക്ക് ഉചിതമായ മറുപടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയും. ഭീകരന്മാരെ ഉന്മൂലനം ചെയ്യാൻ സി ആർ പി എഫിൽ ചേരാൻ ഞാനും തയ്യാറാണ്.’ ഫന്റൂഷ് കുമാർ പറഞ്ഞു.
ബുധനാഴ്ച ഇടത് ഭീകരവാദികൾ നടത്തിയ ഐ ഇ ഡി ആക്രമണത്തിലായിരുന്നു സി ആർ പി എഫ് 195 ബറ്റാലിയൻ അംഗമായിരുന്ന റോഷൻ കുമാർ വീരമൃത്യു വരിച്ചത്.
Discussion about this post