ഡൽഹി: ചെലവ് ചുരുക്കലിന്റെ ഭാഗമായി അടുത്ത സമ്മേളനം മുതൽ ലോക്സഭ കടലാസ് രഹിതമാകും.
അടുത്ത സമ്മേളനം മുതൽ സഭ കടലാസ് രഹിതമാകുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർളയാണ് അറിയിച്ചത്. ഇത് വഴി കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കാൻ കഴിയുമെന്നാണ് കേന്ദ്രസർക്കാർ കണക്ക് കൂട്ടുന്നത്.
കടലാസ് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി രേഖകൾ ഹാർഡ് കോപ്പിയായോ ഇ- കോപ്പിയായോ സൂക്ഷിക്കും. സഭാ നടപടികളും മറ്റ് രേഖകളും ഓൺലൈനായി ലഭ്യമാക്കും.
ആവശ്യമായ രേഖകൾ ഓൺലൈനായി സൂക്ഷിക്കാൻ അംഗങ്ങൾക്ക് പി എ മാരുടെ സേവനം ഉപയോഗിക്കാവുന്നതാണ്. ചെലവ് ചുരുക്കുകയും അത് വഴി പുതിയ സന്ദേശം മുന്നോട്ട് വയ്ക്കുകയം ചെയ്യാൻ എല്ലാ സഭാ അംഗങ്ങളുടെയും പിന്തുണയും അദ്ധ്യക്ഷൻ അഭ്യർത്ഥിച്ചു.
Discussion about this post