ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 2 വിക്ഷേപണം വിജയിച്ചതിന് പിന്നാലെ ഐ.എസ്.ആർ.ഒ പുതിയ ദൗത്യവുമായി പൊതുജനങ്ങൾക്കിടിലേക്ക് എത്തിയിരിക്കുകയാണ്. ചന്ദ്രനെ കുറിച്ചുളള തങ്ങളുടെ ബാല്യകാല ഓർമ്മകൾ പങ്കിടാൻ പൊതുജനങ്ങളെ ക്ഷണിച്ചിരിക്കുകയാണ് ഐ.എസ്.ആർ.ഒ
ട്വിറ്റർ വഴിയാണ് ഐ.എസ്.ആർ.ഒ വിവരം അറിയിച്ചിരിക്കുന്നത്. ചന്ദ മാമയെ കുറിച്ചുളള കൗതുകകരമായ ബാല്യകാല ഓർമ്മകൾ ഐ.എസ്.ആർ.ഒയുടെ സോഷ്യൽ മീഡിയ സൈറ്റിൽ പ്രസിദ്ധീകരിക്കും. ചന്ദ്രന്റെ കഥകളില്ലാതെ ആരുടെയും ബാല്യം പൂർത്തിയായിട്ടില്ല. നിങ്ങളുടെ പ്രിയപ്പെട്ട ബാല്യകാല ചന്ദ്രന്റെ ഓർമ്മകൾ എന്താണെന്ന് ഞങ്ങളോട് പറണമെന്ന് ഐ.എസ്.ആർ.ഒ ട്വീറ്റ് ചെയ്തു.
ഏതാനം ദിവസങ്ങൾക്ക് മുൻപാണ് ഐ.എസ്.ആർ.ഒ ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. അത് ഇപ്പോൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തോട് അടുത്തു കൊണ്ടിരിക്കുകയാണ്. ചന്ദ്രന്റെ പ്രതലത്തിൽ ജലത്തിന്റെ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്ന ആദ്യത്തെ ബഹിരാകാശ പേടകമാണിത്.
Discussion about this post