രാജ്യസഭയിലെ സമാജ് വാദ് പാർട്ടി എം.പി സുരേന്ദ്ര നഗർ പാർട്ടിയിൽ നിന്നും രാജിവച്ചു. സഹപ്രവർത്തകനും സമാജ് വാദി പാർട്ടി എം.പിയുമായ നീരജ് ശേഖർ രാജിവച്ചതിനെ തുടർന്നാണിത്. നീരജ് ഇതിനകം ബി.ജെ.പിയിൽ ചേർന്നു. സുരേന്ദ്ര നഗറും ബി.ജെ.പിയിൽ ചേരാനുളള ഒരുക്കത്തിലാണ്.
മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകൻ നീരജ് ശേഖർ സമാജ് വാദി പാർട്ടി രാജ്യസഭ എം.പി സ്ഥാനമൊഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞ് ബി.ജെ.പിയിൽ ചേരുകയായിരുന്നു. ബറോ ബല്ലിയിൽ നിന്ന് ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച നീരജ് 2007 ലും 2009 ലും രണ്ടു തവണ വിജയിച്ചു. 2014 ൽ തോറ്റു. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബല്ലിയിൽ നിന്ന് മത്സരിക്കണമെന്ന ആഗ്രഹിച്ചെങ്കിലും അഖിലേഷ് യാദവ് സമ്മതിച്ചില്ല.
ലോക്സഭ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം പ്രതിപക്ഷ പാർട്ടികളിലെ നിരവധി അംഗങ്ങളാണ് ബി.ജെ.പിയിലേക്ക് എത്തുന്നത്. മഹാരാഷ്ട്രയിലും നിരവധി പേർ പാർട്ടിയിലേക്ക് ചുവട് മാറിയിട്ടുണ്ട്. കഴിഞ്ഞ മാസത്തിൽ ഗോവയിൽ പത്തോളം പ്രതിപക്ഷ എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നിരുന്നു.
Discussion about this post