സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിന്റെ കാറിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീറാണ് മരിച്ചത്. അമിത വേഗത്തിൽ എത്തിയ കാർ ബഷീർ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു പൊലീസ് പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മ്യൂസിയം ജംങ്ഷനിൽ പുലർച്ചെയാണ് സംഭവം. വൈദ്യ പരിശോധനയിൽ വെങ്കിട്ട രാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. താനല്ല സുഹൃത്താണ് വണ്ടിയോടിച്ചതെന്ന് ശ്രീറാം പോലീസിനോട് പറഞ്ഞു. ഇത് സ്ഥിതീകരിക്കുന്നതിനായി അപകട സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കും.
കഴിഞ്ഞ ദിവസം പഠനാവധി കഴിഞ്ഞ് ശ്രീറാം സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറായി നിയമിതനായത്. കേരള ലാൻഡ് ഇൻഫോർമേഷൻ മിഷൻ പ്രോജക്ട് ഡയറക്ടർ, ഹൗസിങ്ങ് കമ്മീഷണർ, ഹൗസിങ്ങ് ബോർഡ് സെക്രട്ടറി എന്നീ അധിക ചുമതലയും നൽകിയിരുന്നു.
Discussion about this post