ആർട്ടിക്കിൾ 35 എ 1954 ലെ രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം ഭരണഘടനയിൽ ഉൾപ്പെടുത്തിയതാണ്. ജമ്മു കാശ്മീരിലെ പൗരന്മാർക്ക് പ്രത്യേക അവകാശം നൽകുന്നതാണ് ഈ ആർട്ടിക്കിൾ. സംസ്ഥാനത്തിന് പുറത്തുനിന്ന് ഒരാളെ വിവാഹം കഴിക്കുന്ന സ്ത്രീക്ക് ഈ അവകാശം ലഭിക്കില്ല. അവരുടെ മക്കൾക്കും ആർട്ടിക്കിൾ 35 നിഷേധിക്കപ്പെടും.
സംസ്ഥാനത്ത് നിന്ന് വസ്തുക്കൾ വാങ്ങുന്നതോ, സ്വന്തമാക്കുന്നതോ, സ്ഥിരമായി താമസമാക്കുന്നതിനോ ഈ ആർട്ടിക്കൾ പ്രകാരം കഴിയില്ല. സർക്കാർ സ്പോൺസർ ചെയ്യുന്ന സ്കോളർഷിപ്പ് പദ്ധതികൾ പുറത്ത് നിന്നുളളവർക്ക് ലഭിക്കില്ല.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 ജമ്മുകാശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നൽകുന്ന താത്കാലിക വ്യവസ്ഥ ആണ്. മറ്റ് സംസ്ഥാനങ്ങൾക്ക് ബാധകമായ ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും ജമ്മു കാശ്മീരിന് ബാധകമല്ല.
ആർട്ടിക്കിൾ 35 എയുടെ നിയമസാധുതയെകുറിച്ച് നിരവധി ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടുണ്ട്. എൻ.ജി.ഒകളും പൗരന്മാരും ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. 1954 ൽ രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം നടപ്പാക്കിയിരിക്കുന്നത്. ഇത് ഭേദഗതി ചെയ്യുന്നതിലുളള ആശങ്കയാണ് ഇപ്പോൾ നിലനിൽക്കുന്നത്.
Discussion about this post