”ആര്ട്ടിക്കിളുകളായ 370, 35എ എന്നിവ വിദ്വേഷത്തിന്റെ മതിലുകള്‍ സൃഷ്ടിക്കുന്നു. അവ ഇന്ത്യാ വിരുദ്ധമായ ആര്‍ട്ടിക്കിളുകളാണ്. ആര്‍ട്ടിക്കിള്‍ 35എ ജമ്മുകശ്മീരിലെ സ്ത്രീകള്‍ക്കിടയില്‍ വിവേചനമുണ്ടാക്കുന്നു. ആര്‍ട്ടിക്ക്ള്‍ 370 സംസ്ഥാനത്ത് തീവ്രവാദവും മൗലികവാദവും സൃഷ്ടിക്കുന്നു. ആര്‍ട്ടിക്കിള്‍ 370േന്റയും 35എയുടേയും കാര്യത്തില്‍ ബി.ജെ.പിയുടെ നിലപാട് വ്യക്തമാണ്”റെയ്ന പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കശ്മീരിന് ഫണ്ട് നല്‍കുകയും വലിയ ഭക്ഷ്യ പാര്‍പ്പിട ജല പദ്ധതികള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. അവര്‍ എല്ലാം ഇന്ത്യയില്‍ നിന്ന് സ്വീകരിക്കും, പക്ഷെ കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ പാകിസ്ഥാനെ വാഴ്ത്തും. ജമ്മുകശ്മീരിലെ ഈ രാഷ്ട്രീയക്കാരാണ് അവിടെ മോശം സാഹചര്യം സൃഷ്ടിക്കുന്നതില്‍ പങ്ക് വഹിക്കുന്നതെന്നും ബിജെപി നേതാവ്യ വ്യക്തമാക്കി.
അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാറിന് ചില ഉറച്ച ചുവടുവെപ്പ് എടുക്കേണ്ടി വരുന്നത്. കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ തീവ്രവാദികളെയാണ് പിന്തുണക്കുന്നതെന്നും അവര്‍ ദേശീയതയെ പിന്തുണക്കാത്തതിനാല്‍ സര്‍ക്കാറിന് അത്തരം തീരുമാനം എടുക്കേണ്ടതുണ്ടെന്നും രവീന്ദര്‍ റെയ്ന പറഞ്ഞു.
Discussion about this post