ജമ്മു കാശ്മീർ വിഭജന ബില്ല് 2019 ലോക്‌സഭയിൽ പരിഗണിക്കും. രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 കേന്ദ്രം തിങ്കളാഴ്ച റദ്ദാക്കി. രാജ്യസഭ സുപ്രധാന ജമ്മു കാശ്മീർ വിഭജന ബില്ല പാസാക്കി ഒരു ദിവസത്തിന് ശേഷണാണ് ലോക്‌സഭയിൽ പരിഗണിക്കുന്നത്. ലോക്‌സഭയിലും ബില്ല് പാസാക്കണം.
തിങ്കളാഴ്ച 61 വോട്ടുകൾക്കെതിരെ 125 വോട്ടുകൾ നേടിയാണ് ബില്ല് പാസായത്.രാവിലെ 11 മണിക്ക് അമിത് ഷാ ലോക്‌സഭയെ അഭിസംബോധന ചെയ്യും. സംസ്ഥാനത്തെ ആർട്ടിക്കിൾ ഒന്ന് ഒഴികെയുളള ഭരണഘടന പാലിക്കുന്നതിൽ നിന്നും ജമ്മുകാശ്മീരിനെ ഒഴിവാക്കുന്നതായിരുന്നു ആർട്ടിക്കിൾ 370. ഇത് റദ്ദാക്കിയതോടെ മറ്റു കേന്ദ്രഭരണ പ്രദേശങ്ങൾക്ക് ലഭിക്കുന്ന സംവിധാനങ്ങളെല്ലാം ജമ്മു കാശ്മീരിന് ലഭിക്കും.
Discussion about this post