മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ മൃതദേഹത്തിനരികിൽ നിറ കണ്ണുകളോടെ പ്രധാനമന്ത്രി നരേന്ദ്രമോദി. വികാരധീനനായ പ്രധാനമന്ത്രി കുറേ നിമിഷം മൃതദേഹം നോക്കി നിന്നു. പിന്നീട് മകൾ ബൻസൂരിയെയും ഭർത്താവ് സ്വരാജിനെയും പ്രധാനമന്ത്രി ആശ്വസിപ്പിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്,ആഭ്യന്തരമന്ത്രി അമിത്ഷാ,ഉപരാഷ്ട്രപതി വെങ്കയ്യനായിഡു,ബി.ജെ.പി വർക്കിങ്ങ് പ്രസിഡന്റ് ജെ.പി.നദ്ദ, ലോക്സഭ സ്പീക്കർ ഓം ബിർള, ബി.ജെ.പി മുതിർന്ന നേതാവ് എൽ.കെ.അദ്വാനി,ഹമീദ് അൻസാരി,ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ,ഉപമുഖ്യമന്ത്രി മനീഷ് ശിശോധ്യായ,സമാജ് വാദി പാർട്ടി നേതാക്കളായ മുലായം സിങ്ങ് യാദവ്,റാം ഗോപാൽ യാദവ്, യോഗ ഗുരു രാംദേവ്,നടി ഹേമമാലിനി തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
Discussion about this post