ആഭ്യന്തരമന്ത്രിക്ക് ഉപചാരം അര്പ്പിക്കേണ്ട്ത് പോലീസ് ഉദേയോഗസ്ഥരുടെ കടമയാണെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. ബോധപൂര്‍വ്വമാണ് ഋഷിരാജ് സിങ്ങ് ആഭ്യന്തരമന്ത്രിയെ ബഹുമാനിക്കാത്തത് എങ്കില്‍ അത് തെറ്റാണ്. മന്ത്രി വന്നത് അദ്ദേഹം കണ്ടുകാണില്ലായിരിക്കാം എന്നും സെന്‍കുമാര്‍ പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് ഋഷിരാജ് സിങ്ങിന് കത്ത് നല്‍കും. വീഴ്ച സംഭവിച്ചോ എന്ന് സ്വയം വിലയിരുത്താനാവശ്യപ്പെട്ടാണ് കത്ത് നല്‍കുന്നത്.
അതേസമയം ഋഷിരാജ് സിങ്ങിനെതിരെ ഫേസ്ബുക് പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന് രംഗത്തെത്തി.ഋഷിരാജ് അപമാനിച്ചത് ഒരു കോണ്‍ഗ്രസ് നേതാവിനെയല്ല മറിച്ച് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയെയാണ്. ഈ നടപടി ജനാധിപത്യ വിരുദ്ധവും അച്ചടക്ക ലംഘനവുമാണ്. ചെന്നിത്തലയുടെ മാന്യത സര്‍ക്കാരിന്റെ ദൗര്ബല്ല്യമാകരുത് എന്നും പന്തളം സുധാകരന്ഡ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.
Discussion about this post