യാക്കോബായ സഭയുമായി ബന്ധപ്പെട്ട സഭാതര്‍ക്കത്തില്‍ തങ്ങള്‍ക്ക് അനുകൂലമായ സുപ്രീം കോടതി വിധി ഒരാഴ്ചയ്ക്കകം നടപ്പാക്കണം എന്ന് സര്‍ക്കാരിന് ഓര്‍ത്തഡോക്സ് സഭയുടെ അന്ത്യശാസനം. ഇല്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് ഹര്‍ജി നല്‍കും. ചീഫ് സെക്രട്ടറിക്ക് സഭാനേതൃത്വം കത്തുനല്‍കി.
ജൂലൈ രണ്ടിനാണ് സഭയ്ക്ക് അനുകൂലമായ വിധി വന്നത്. ഇത് പൂര്‍ണമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇപ്പോള്‍ ഈ കത്ത് കിട്ടി ഏഴുദിവസത്തിനകം സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ് ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ഓര്‍ത്തഡോക്‌സ് സഭ മുന്നറിയിപ്പ് നല്‍കുന്നു.2017 ൽ തന്നെ ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധി വന്നിരുന്നതാണ്.
Discussion about this post