ജമ്മുകാശമീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് സസൂഷ്മം നിരീക്ഷിക്കുകയാണെന്ന് അമേരിക്ക.ജമ്മുകശ്മീരിലെ നിയന്ത്രണങ്ങളിൽ ആശങ്ക ഉണ്ട്. തീരുമാനം വലിയ പ്രത്യാഘാതങ്ങൾക്കും മേഖലയിലെ അസ്ഥിരതയ്ക്കും ഇടയാക്കുമെന്നതിനാൽ, ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണം.
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുൻപ് അമേരിക്കയോട് ഇന്ത്യ കൂടിയാലോചിച്ചുവെന്ന റിപ്പോർട്ടും അമേരിക്ക തള്ളി.വ്യക്തി സ്വാതന്ത്ര്യം മാനിക്കണമെന്നും നിയമാനുസൃത ചർച്ചകൾ നടത്തണമെന്നും യു.എസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇന്ത്യൻ ഹൈക്കമ്മീഷണറെ പാകിസ്ഥാൻ പുറത്താക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു അമേരിക്കയുടെ പ്രതികരണം. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്കെതിരെ ഉറച്ച തീരുമാനമെടുക്കണം.
ഇന്ത്യ പാക് സംയുക്ത ചർച്ചകളെ പിന്തുണയ്ക്കുന്നത് തുടരും. അതേ സമയം ഐക്യരാഷ്ട്ര മനുഷ്യവകാശ കൗൺസിൽ ഇന്നലെ വാർത്താവിനിമയ സംവിധാനം വിച്ഛേദിച്ചതിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഐക്യരാഷ്ട്ര സുരക്ഷാ സമിതിയേയും പാക്കിസ്ഥാൻ സമീപിക്കും. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളെ കഴിഞ്ഞ ദിവസം ഇന്ത്യ തീരുമാനം അറിയിച്ചിരുന്നു
Discussion about this post