ഇന്ത്യയുമായുള്ള നയതന്ത്രബന്ധങ്ങളില്‍ പ്രധാന്യം കുറയ്ക്കുമെന്ന തീരുമാനത്തിന് തൊട്ടുപിന്നാലെ പാക്കിസ്ഥാന് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ അജയ് ബിസാരിയയെ പുറത്താക്കി. ഡല്‍ഹിയിലെ പാക് ഹൈകമീഷണറെ പിന്‍വലിക്കുകയും ചെയ്തു.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യന്‍ നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നാണ് പാക്കിസ്ഥാന്റെ ആരോപണം .ഇത് യു.എന്‍ രക്ഷാസമിതിയില്‍ ഉള്‍പ്പെടെ അവതരിപ്പിക്കും. പാക് ദേശീയ സുരക്ഷ സമിതി (എന്‍.എസ്.സി) നിര്‍ണായക യോഗം പ്രധാനമന്ത്രി ഇംറാന്‍ ഖാെന്റ അധ്യക്ഷതയില്‍ നടന്നിരുന്നു. ഇതിനുശേഷമാണ് തീരുമാനം അറിയിച്ചത്.
ആഗസ്റ്റ് 15 പാക്കിസ്ഥാന് കരിദിനമായും ആചരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ, പ്രതിരോധ, ആഭ്യന്തര മന്ത്രിമാര്‍, ധനകാര്യ ഉപദേഷ്ടാവ്, കശ്മീര്‍ കാര്യ മന്ത്രി, മൂന്ന് സേന വിഭാഗങ്ങളുടെയും തലവന്മാര്, ഐ.എസ്.ഐ മേധാവി തുടങ്ങിയവരാണ് യോഗത്തിലെത്തിയത്. ഭരണ, സൈനിക രംഗത്തെ ഉന്നതര്‍ യോഗത്തില്‍ സംബന്ധിച്ചു.
ഉഭയകക്ഷി വ്യാപാരവും റദ്ദാക്കാന്‍ തീരുമാനമായി. ഉഭയകക്ഷി ധാരണകള്‍ പുനഃപരിശോധിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി പറഞ്ഞു. ഹൈകമീഷണറെ ഇന്ത്യയില്‍നിന്ന് പിന്‍വലിക്കാനാണ് തീരുമാനമെങ്കിലും പാക് ഹൈകമീഷണര്‍ മുഈനുല്‍ ഹഖ് ഇതുവരെ ഡല്‍ഹിയില്‍ ചാര്‍ജെടുത്തിട്ടില്ല.
ഉന്നത സൈനിക ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു. ഇതിനുപിന്നാലെയാണ് എന്‍.എസ്.സി യോഗം നടന്നത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പാകിസ്താനിലെ ഏറ്റവും ഉയര്‍ന്ന സിവില്‍-സൈനിക നേതൃസമിതിയാണ് എന്‍.എസ്.സി.
അതേ സമയം പാക്കിസ്ഥാനോടുള്ള ഇന്ത്യയുടെ നിലപാടിലും മാറ്റമില്ല. ഭീകരതയും ചര്‍ച്ചയും ഒരുമിച്ച് പോകില്ലെന്നതാണ് ഇന്ത്യന്‍ നിലപാട്. 2016 ജനുവരിയില്‍ പത്താന്‍കോട്ട് ഭീകരാക്രമണം മുതല്‍ ഇന്ത്യ പാകിസ്താനോട് അകലം പാലിക്കുകയാണ്.
Discussion about this post