ജമ്മു-കശ്മീര്‍ വിഭജന ബില്ലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച ബി.എസ്.പിയുടെ മുസ്ലിം നേതാവ് ഡാനിഷ് അലിയെ ലോക്സഭ നേതൃപദവിയില്‍നിന്ന് മായാവതി നീക്കി. ബില്‍ ലോക്സഭ പാസാക്കിയതിന് ശേഷമാണ് മായാവതിയുടെ നടപടി.
രാജ്യസഭയില്‍ ഈയിടെ കൊണ്ടുവന്ന ബില്ലുകളിലെല്ലാം ബി.എസ്.പിയിലെ നേതാവ് സതീഷ് ചന്ദ്ര മിശ്ര ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുത്തലാഖ് ബില്ലും യു.എ.പി.എ, എന്‍ഐഎ
ഭേദഗതി ബില്ലുകളിലും ബിഎസ്പിയുടെ പിന്തുണ ബിജെപിയ്ക്കുണ്ടായിരുന്നു .
ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി ജമ്മു-കശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തുകളയാനുള്ള ബില്ലില്‍ മായാവതി പരസ്യമായി തന്നെ പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിരുന്നു.
തുടര്‍ന്ന് രാജ്യസഭയില്‍ പ്രസംഗിക്കാന്‍ അവസരം ചോദിച്ചുവാങ്ങിയ സതീഷ് ചന്ദ്രമിശ്ര ബില്ലിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയും ചെയ്തു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും മുസ്ലിംകള്ക്ക് കശ്മീരില്‍ ഭൂമി വാങ്ങാന്‍ കഴിയുന്നത് കൊണ്ടാണ് ബി.എസ്.പി ബില്ലിനെ പിന്തുണക്കുന്നതെന്നും സതീഷ്ചന്ദ്ര വ്യക്തമാക്കിയിരുന്നു. അതേസമയം, ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച് സംസാരിക്കാന്‍ ഡാനിഷ് അലിതയ്യാറായില്ല. ഇതാണ് തൂരുമാനമെടുക്കാന്‍ കാരണമായത്.
Discussion about this post