യുവ സിനിമാസംവിധായകന് നിഷാദ് ഹസനെ ആക്രമിസംഘം തട്ടിക്കൊണ്ടുപോയെന്നു പറയുന്ന സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്. കൊരട്ടയില് നിന്ന് കഴിഞ്ഞ ദിവസം നിഷാദിനെ കണ്ടെത്തിയിരുന്നു. കൊരട്ടിഭാഗത്ത് തന്നെ വാഹനത്തില്‍നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നാണ് നിഷാദ് പറയുന്നത്. നിഷാദ് പറയുന്നതു മുഴുവന്‍ പോലീസ് വിശ്വസിച്ചിട്ടില്ലെന്ന് പേരാമംഗലം എസ്.ഐ. ബൈജു പറഞ്ഞു.
വ്യാഴാഴ്ച രാവിലെ അഞ്ചരയോടെയാണ് ഇറക്കിവിട്ടതെന്നും അടുത്തുള്ള ബസ്സ്റ്റോപ്പില്‍ നിന്ന യുവാക്കളുടെ ഫോണില്‍നിന്ന് വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയായിരുന്നുവെന്നുമാണ് നിഷാദ് പറഞ്ഞത്. വിവരമറിഞ്ഞെത്തിയ കൊരട്ടി പോലീസ് പേരാമംഗലം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
സംഘം വാഹനത്തില്‍ കയറ്റിയപ്പോള്മുതല് മുഖം മൂടിയെന്നും ദിവസം മുഴുവന്‍ മര്‍ദിച്ചുവെന്നും നിഷാദ് പേരാമംഗലം പോലീസിനോടു പറഞ്ഞു. മുഖം മൂടിയിരുന്നതിനാല്‍ വാഹനമോ ആളുകളെയോ തിരിച്ചറിയാനായില്ലെന്നാണ് നിഷാദ് പോലീസിനെ അറിയിച്ചത്. വായിലേക്ക് ആഹാരവും വെള്ളവും തിരുകിക്കയറ്റുകയായിരുന്നുവെന്നും പറഞ്ഞു. വാഹനമേതെന്നോ തട്ടിക്കൊണ്ടുപോയത് ആരെന്നോ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് നിഷാദ് മൊഴിനല്കിയിരിക്കുന്നത്.
നിഷാദിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ട്. എന്നാല്‍ സംഘംചേര്‍ന്ന് മര്‍ദ്ദിച്ചതിന്റെ സൂചനകളൊന്നുമില്ല. ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഫോറന്‍സിക് പരിശോധനയ്ക്കായി നിഷാദിനെ മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
Discussion about this post