പറമ്പിക്കുളം ഡാമിൽ നിന്ന് ആളിയാറിലേയ്ക്ക് വെള്ളം തിരിച്ചു വിടുന്ന കനാലിൽ തടസ്സം നേരിട്ടതോടെ പറമ്പിക്കുളം ഡാം തുറന്നു. ഒരു മണിക്കൂറിനകം സെക്കൻ്റിൽ 400 ഘനയടി വെള്ളം പെരിങ്ങൽക്കുത്ത് ഡാമിലെത്തുംഷോളയാര്‍ ഡാംം തുറന്നു വിട്ടേക്കും.
.ഇവിടെ നിന്ന് അടുത്ത രണ്ട് മണിക്കൂറിനകം ചാലക്കുടിയിലും വെള്ളമെത്തും. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചാലക്കുടി കടുകുറ്റിയിൽ ഇതിനോടകം വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ശേഷം ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് അരയടി ഉയരാനാണ് സാധ്യത. ചാലക്കുടിപ്പുഴയുടെ തീരത്ത് ഇതിനോടകം 12 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും പ്രളയസാധ്യതയുള്ളതായി കേന്ദ്ര ജല കമ്മീഷൻ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post