ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്), മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും ഉച്ചയ്ക്ക് 12 ന് ആരോഗ്യ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ അരുണ്‍ ജെയ്റ്റ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നീരിക്ഷണത്തില്‍ തുടരുകയാണ് .
എന്‍ഡോക്രൈനോളജിസ്റ്റുകള്‍, കാര്‍ഡിയോളജിസ്റ്റുകള്‍, നെഫ്രോളജിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ടെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി പ്രസിഡന്റും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ആരോഗ്യകാര്യ മന്ത്രി അശ്വിനി ചൗബി, ബിജെപി പ്രസിഡന്റ് ജെ പി നദ്ദ എന്നിവര്‍ എയിംസിലെത്തിയിരുന്നു.
ബിജെപി നേതാക്കളായ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, സുധാന്‍ഷു ത്രിവേദി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ലോക്തന്ത്രിക് ജനതാദള്‍ മേധാവി ശരദ് യാദവ്, യോഗാ വക്താവ് രാംദേവ് എന്നിവരും എയിംസിലെ മുന്‍ കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ജെയ്റ്റ്‌ലിക്ക് അസുഖമാണ്. കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.
66 കാരനായ ജെയ്റ്റ്‌ലി, പ്രശസ്തനായ അഭിഭാഷകന്‍കൂടിയാണ് . ഒന്നാം മോദി മോദി സര്‍ക്കാരിന്റെ കാലയളവില്‍ ധനമന്ത്രിയായി സേവനമനുഷ്ഠിച്ചുവെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ പുതിയ സര്‍ക്കാറിന്റെ ഭാഗമാകാന്‍ വിസമ്മതിച്ചു. അനാരോഗ്യം മൂലമാണ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒന്നാം മോദി സര്‍ക്കാറിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലായിരുന്നു.
Discussion about this post