തൃശൂരിൽ ജില്ല ആശുപത്രിക്ക് സമീപം നൂറ്റിയമ്പതുവർഷം പഴക്കമുള്ള കെട്ടിടം തകർന്നു വീണു. തൃശൂർ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഭാഗികമായി തകർന്നുവീണത്. ആളപായമില്ല. മുപ്പതിലധികം വ്യാപാരസ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
അവധി ദിവസം ആയതിനാൽ ആരും കെട്ടിടത്തിന് സമീപത്തു ഉണ്ടാകാതിരുന്നതാണ് വൻദുരന്തം ഒഴിവായത്.
തകർന്ന കെട്ടിടത്തിന്‍റെ ബാക്കിഭാഗവും ഏതുനിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ഇതോടെ ഇവിടേക്കുള്ള റോഡ് പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. കെട്ടിടത്തിന്‍റെ തകർന്നുവീഴാവുന്ന ഭാഗങ്ങൾ ഉടൻ തന്നെ പൊളിച്ചുനീക്കുമെന്ന് മേയർ അജിത വിജയൻ അറിയിച്ചു.
Discussion about this post