ഈദ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും. ‘എല്ലാ പൗരന്മാർക്കും പ്രത്യേകിച്ച് ഇന്ത്യയിലും വിദേശത്തുമുളള നമ്മുടെ മുസ്ലീം സഹോദരങ്ങൾക്ക് ഈദ് മുബാറക്. മനുഷ്യന്റെ സ്നേഹം, സാഹോദര്യം, സേവനം എന്നിവയുടെ പ്രതീകമാണ് ഈദ്. ഈദ് നമ്മുടെ സംസ്കാരത്തിന്റെ ഒരുമയെയാണ് സൂചിപ്പിക്കുന്നതെന്നും’രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.
‘ ഈദ് അൽ അദയുടെ അവസരത്തിൽ എന്റെ ആശംസകൾ. ഈദ് നമ്മുടെ സമൂഹത്തിൽ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ചൈതന്യം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈദ് മുബാറക്’,പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇസ്ലാമിക കലണ്ടറിലെ വളരെ പ്രധാന്യമുളള രണ്ട് പെരുന്നാളുകളിൽ ഒന്നാണ് ഈദ്. ദൈവത്തിന്റെ കൽപ്പന പ്രകാരം തന്റെ മകനെ ബലിയർപ്പിക്കാൻ ഇബ്രാഹിം സന്നദ്ധതയാകുന്നതിന്റെ അടയാളമാണ് ഈദ്.
Discussion about this post