കോഴിക്കോട് ചെറുവണ്ണൂരിൽ പ്രളയ രക്ഷാപ്രവർത്തനത്തിടെ മരണപ്പെട്ട സേവാഭാരതി പ്രവർത്തകൻ ലിനുവിന് ഗുജറാത്ത് ഹരിദ്വാർ കർണ്ണാവതി മിത്രമണ്ഡൽ ചാരിറ്റബിൾ ട്രസ്റ്റ് അഞ്ച് ലക്ഷം രൂപ നൽകും.
സേവാ ഭാരതി വഴി തുക കൈമാറുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചർ പറഞ്ഞു. വീടിനെ പ്രളയം കവർന്ന ലിനു ക്യാംപിൽ താമസിക്കുന്നതിനിടെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുമ്പോഴാണ് അപകടം സംഭവിക്കുന്നത്.
സേവാഭാരതിയുടെ നേതൃത്വത്തിൽ ലിനുവും കൂട്ടുകാരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. അച്ഛനും അമ്മയും സഹോദരങ്ങളും ഉൾപ്പെടുന്ന വീട്ടിൽ മഴവെളളം എത്തിയപ്പോൾ സമീപത്തെ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിനിടയിൽ കൂട്ടം തെറ്റിയ ലിനുവിന്റെ മൃതദേഹമാണ് പിന്നീട് കണ്ടെത്തിയത്. കൊച്ചു കുടുംബത്തിന് ലിനുവിന്റെ മരണം താങ്ങാനായിട്ടില്ല. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ലിനുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ എത്തിയിരുന്നു.
Discussion about this post