‘ലഡാക്കിലെയും ജമ്മു കാശ്മീരിലെയും വികസന സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുമെന്ന് പ്രധാനമന്ത്രി. ഈ രണ്ടു പ്രദേശങ്ങളുടെ വികസനത്തിന് സർക്കാർ മുൻഗഗണന നൽകും. ഈ പ്രദേശത്തെ ജനങ്ങൾ ആഗ്രഹിക്കുന്നതു പോലൊരു വികസനം ഉണ്ടാകുമെന്ന് ജമ്മുകാശ്മീരിലെയും ലഡാക്കിലെയും സഹോദരി സഹോദരന്മാർക്ക് ഉറപ്പ് നൽകുന്നതായി പ്രധാനമന്ത്രി പറഞ്ഞു. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളുടെയാണ് വികസനമാണ് കേന്ദ്ര സർക്കാരിന്റെ മുഖ്യലക്ഷ്യം’.സർക്കാരിന്റെ ആദ്യ 75 ദിവസങ്ങൾ പിന്നിട്ടപ്പോൾ ന്യൂസ് ഏജൻസിയ്ക്ക് നൽകിയ ഇന്റർവ്യൂവിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
‘കശ്മീരിനെ കുറിച്ചുളള തീരുമാനങ്ങൾ എതിർക്കുന്നവരുടെ പട്ടിക നമുക്ക് നോക്കാം.നിക്ഷിപ്ത താത്പര്യ ഗ്രൂപ്പുകൾ,രാഷ്ട്രീയ രാജ വംശങ്ങൾ, ഭീകരതയോട് അനുഭാവം പുലർത്തുന്നവർ,പ്രതിപക്ഷത്തിലെ ചില സുഹൃത്തുക്കൾ എന്നിവരാണ്.ജമ്മുകശ്മീരിൽ സ്വീകരിച്ച നടപടിയിൽ രാഷ്ട്രീയം നോക്കാതെ പിന്തുണച്ച ആളുകളും ഉണ്ട്. ജമ്മു കശ്മീർ രാഷ്ട്രീയത്തെ കുറിച്ചുളള പ്രശ്നമല്ല. നമ്മുടെ രാജ്യത്തെ സംബന്ധിക്കുന്നതാണ്. അസാധ്യമെന്ന് നേരത്തെ കരുതിയിരുന്ന കഠിനവും, എന്നാൽ അനിവാര്യവുമായ തീരുമാനങ്ങൾ യാഥാർത്ഥ്യമാവുന്നതാണ് ഇന്ത്യയിലെ ജനങ്ങൾ കാണുന്നത്.’
‘ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35 എയും ഇന്ത്യയെ ദോഷകരമായി ബാധിച്ചു. വിഘടനവാദികളും ഇത് മുതലാക്കി. ഏഴ് പതിറ്റാണ്ടോളം ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനായില്ല. വികസനങ്ങളിൽ നിന്ന് പൗരന്മാരെ അകറ്റി. വരുമാനം വർദ്ധിപ്പിക്കുന്നതിന് ശരിയായ സാമ്പത്തിക മാർഗങ്ങൾ ഇല്ലായിരുന്നു. വർഷങ്ങളായി ഭീഷണി പ്പെടുത്തി ഭരണം നടത്തി. നമുക്ക് ഇപ്പോൾ അവിടെ വികസനത്തിന് ഒരു അവസരം നൽകാം. ജനാധിപത്യത്തെ കുറിച്ച് വലിയ പ്രഭാഷണങ്ങൾ നടത്തിയപ്പോൾ അത് പ്രാവർത്തികമാക്കാൻ ആരും ശ്രമിച്ചില്ല എന്നതാണ് യാഥാർത്ഥ്യം’.
ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും നിർണ്ണായക പ്രശ്നങ്ങൾക്ക് പരിഹരിക്കാൻ സർക്കാർ വേഗത്തിലും നിർണ്ണായകവുമായ നടപടികൾ സ്വീകരിച്ചു. നമ്മുടെ കേന്ദ്ര സർക്കാർ ആദ്യ 75 ദിവസത്തിനുളളിൽ നിരവധി കാര്യങ്ങൾ ചെയ്തു. കുട്ടികളുടെ സുരക്ഷ മുതൽ ചന്ദ്രയാൻ രണ്ട് വരെ അതിൽ പെടുന്നു. അഴിമതിക്കെതിരായ നടപടി, മുത്തലാഖ് ബില്ല് നിരോധിക്കൽ,ദൃഢ നിശ്ചയമുളള സർക്കാർ എന്തു ചെയ്യുമെന്ന് കാണിച്ചു തന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post