അധോലോക നേതാവും മയക്കുമരുന്നു കടത്തിൻ്റെയും കള്ളപ്പണത്തിന്റേയും സുപ്രധാന കണ്ണിയുമായ ദാവൂദ് ഇബ്രാഹീമിന്റെ സഹായി മുഹമ്മദ് അല്‍താഫ് സയീദിനെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും മുംബൈ പൊലീസ് പ്രത്യേക സംഘം പിടികൂടി. .
മുഹമ്മദ് അല്‍താഫ് സയീദ് ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രഹാമിന്റെ ഏറ്റവും അടുത്ത അനുയായി ആണെന്ന് പോലീസ് പറഞ്ഞു. രണ്ട് ഇന്ത്യന്‍ പാസ്പോര്‍ട്ടുകളുള്ള മുഹമ്മദ് അല്‍താഫ് സയീദ് ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് പലതവണ വന്നുപോകാറുള്ളത് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ദാവൂദിന്റെ ഡി കമ്പനിയില്‍ പത്തുകൊല്ലത്തിലധികമായി അംഗമാണ് മുഹമ്മദ് അല്‍താഫ് സയീദ്. കണ്ണൂര്‍ വിമാനത്താവളവുമായും കേരളവുമായും ഇയാളുടെ ബന്ധങ്ങള്‍ എന്തൊക്കെയാണെന്നും അന്വേഷിച്ചുവരികയാണ്. കണ്ണൂരിലാണ് ഇയാള്‍ ഇടയ്ക്ക് ഒളിച്ചു താമസിച്ചിരുന്നതെന്നും മുംബൈ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post