നിയമപോരാട്ടത്തിലൂടെ പിണറായി സര്‍ക്കാരിനെ മുട്ടുകുത്തിച്ച മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ അഭിഭാഷകനാകുന്നു. എന്റോള്‍മെന്റ് ഇന്ന് കൊച്ചിയില്‍ നടക്കും. എപ്പോഴെങ്കിലും ഐപിഎസില്‍ നിന്ന് പുറത്തുപോകേണ്ടി വന്നാല്‍, ജീവിതമാര്‍ഗം കണ്ടെത്താന്‍ സര്‍വീസിന്റെ ആദ്യകാലത്തേ എല്‍എല്‍ബി പഠിച്ചതാണെന്ന് സെന്‍കുമാര്‍ പറഞ്ഞിരുന്നു.
സര്‍ക്കാരിനെ വെല്ലുവിളിച്ച് സുപ്രീംകോടതി വരെ കേസ് നടത്തി പൊലീസ് മേധാവിക്കസേരയില്‍ തിരിച്ചെത്തിയ സെന്‍കുമാറിനെ പിന്നെ കാത്തിരുന്നത് കേസുകളുടെ പരമ്പരയാണ്. പലതും കോടതി ഇടപെട്ട് തള്ളിക്കളഞ്ഞെങ്കിലും ചിലതെല്ലാം ബാക്കിയുണ്ട്. അങ്ങനെ കോടതി വ്യവഹാരം ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ അഭിഭാഷകവൃത്തിയും ഒരുമിച്ചുപോകും.
25 വര്‍ഷം മുന്‍പ് ഗവര്‍ണറുടെ എഡിസി ആയിരിക്കെ എല്‍എല്‍ബി പഠിച്ച് പാസായിരുന്നു.വിരമിച്ചതിന് ശേഷം സ്ഥിരമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള സെന്‍കുമാര്‍ സ്വന്തം അനുഭവങ്ങളെ ആധാരമാക്കി പുസ്തകങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ തിരക്കിലാണ്
Discussion about this post