സർക്കാരിനെതിരെ കേസ് ജയിച്ച് പൊലീസ് മേധാവിയായി തിരികെ എത്തിയ ടി പി സെന്‍കുമാർ അഭിഭാഷക വൃത്തിയിലേക്ക്. ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ സെൻകുമാർ അഭിഭാഷകനായി എന്‍റോൾ ചെയ്തു. ബാർ കൗൺസിൽ ചെയർമാൻ ചൊല്ലിക്കൊടുത്ത സത്യവാചകം എറ്റു ചൊല്ലിയാണ് സെൻകുമാർ വക്കീലായി. ജസ്റ്റീസ് പി ഉബൈദ് സർട്ടിഫിക്കറ്റും സമ്മാനിച്ചു.
പുതിയ 270 അഭിഭാഷകർക്കൊപ്പമാണ് സെൻകുമാറും എൻറോൾ ചെയ്തത്. 94 ൽ തന്നെ തിരുവന്തപുരം ലോ കോളജിൽ നിന്നും സെൻകുമാർ നിയമ പഠനം പൂർത്തിയാക്കിയിരുന്നു. ഗവര്‍ണറുടെ എഡിസിയായി ജോലി നോക്കുന്നതിനിടെയായിരുന്നു ഇത്. എന്നാൽ അഭിഭാഷകനായി എൻറോൾ ചെയ്തിരുന്നില്ല. സര്‍ക്കാരിനെതിരെ സുപ്രീംകോടതി വരെ കേസ് നടത്തി വിജയിച്ച് ചരിത്രമുള്ള സെന്‍കുമാറിന് നിയമ പോരാട്ടം പുതിയ അനുഭവമല്ല. ഐപിഎസ് കാലം കഴിഞ്ഞും ജീവിക്കാനായി നേരത്തെ കണ്ടു വച്ച ജോലിയാണിത്. എന്നാൽ സ്വന്തം കേസുകൾ കോടതിയിൽ വാദിക്കുന്ന കാര്യം ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നാണ് സെന്‍കുമാര്‍ പറഞ്ഞു.
നീതി നിർവഹണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെയും,സി പി എമ്മിന്റെയും കണ്ണിലെ കരടായിരുന്നു എന്നും ടി പി സെൻകുമാർ.എന്നാൽ പിന്നീടങ്ങോട്ട് നീതിമാനായ പോലീസ് ഓഫീസർ കേസുകളാൽ വേട്ടയാടപ്പെട്ടു. ഇതിൽ പലതും കോടതികൾ തള്ളിക്കളഞ്ഞെങ്കിലും നിയമപോരാട്ടങ്ങളിൽ കരുത്താകാൻ അഭിഭാഷക കുപ്പായം അണിയുകയായിരുന്നു ടി പി സെൻകുമാർ. വിശ്രമിക്കാൻ ഇനിയും ഉദ്ദേശമില്ലാത്തതിനാലാണ് അഭിഭാഷകനാകാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post