ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തിന്റെ മുന്കൂര് ജാമ്യാപേക്ഷ തള്ളി. ഡല്ഹി ഹൈക്കോടതിയാണ് ഹര്ജി തള്ളിയത്.
ഇടപാടില്‍ തനിക്ക് ബന്ധമില്ലെന്നാണ് ചിദംബരം വ്യക്തമാക്കിയത്. ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം നിലവില്‍ ഈ കേസില്‍ സി.ബി.ഐ നടപടി നേരിടുന്നുണ്ട്.
മകന്റെ ബിസിനസിന് വേണ്ടി രണ്ടായിരത്തിയേഴില്‍ ചിദംബരം ധനമന്ത്രിയായിരിക്കെ ചട്ടങ്ങള്‍ മറികടന്ന് ഐ.എന്‍.എക്സ് മീഡിയക്ക് വേണ്ടി മുന്നൂറ്റിയഞ്ച് കോടി രൂപയുടെ വിദേശനിക്ഷേപം അനുവദിച്ചെന്നും,ഐ.എന്‍.എക്സ് മീഡിയ ഉടമകളായ ഇന്ദ്രാണി മുഖര്ജിക, ഭര്ത്താ വ് പീറ്റര്‍ മുഖര്ജി് എന്നിവര്‍ പാര്‌ല്‌മെന്റികലെ ഓഫീസിലെത്തി ചിദംബരത്തെ കണ്ടുവെന്നുമാണ് പരാതി.
Discussion about this post