ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടിൽ തിപീടുത്തം. ഇടപ്പളളിയിലെ വീട്ടിൽ പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്. തൃക്കാക്കര,ഗാന്ധിനഗർ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് അയൽവാസികളാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. വീടിന്റെ താഴത്തെ നിലയിലെ മുറിയിലാണ് തീപിടുത്തം ഉണ്ടായത്.
വീടിന്റ ഒരു മുറിയും സ്വീകരണമുറിയും കത്തിനശിച്ചു. ശ്രീശാന്തിന്റെ ഭാര്യയും കുട്ടിയും ജോലിക്കാരുമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലുളളവരെ ഗ്ലാസ് തുറന്നാണ് പുറത്തേക്ക് എത്തിച്ചത്.വലിയ രീതിയിലുളള തീപിടുത്തമാണ് ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് കാരണം.
Discussion about this post