‘
ത്രിരാഷ്ട്ര സന്ദർശനത്തിനിടയിലും ഇന്ത്യയിലെ ജനങ്ങൾക്ക് ജന്മാഷ്ടമി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.’ ശ്രീകൃഷ്ണന്റെ അനുഗ്രഹം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം നിറയ്ക്കട്ടെയെന്ന്’ മോദി ട്വിറ്ററിലൂടെ കുറിച്ചു.
‘എല്ലാവർക്കും ജന്മാഷ്ടമി ആശംസകൾ, ഭഗവാൻ ശ്രീകൃഷ്ണന്റെ അനുഗ്രഹം കൊണ്ട് എല്ലായ്പ്പോഴും നമ്മുടെ ജീവിതത്തിൽ സന്തോഷവും ആരോഗ്യവും ഉണ്ടാവട്ടെ ,ജയ് കൃഷ്ണ’ എന്ന് മോദി കുറിച്ചു. അബുദാബിയിലുളള പ്രധാനമന്ത്രി ഹിന്ദിയിലും ഇംഗ്ലീഷിലും ട്വീറ്റ് ചെയ്തു.
അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തും. ഇതിന് പുറമെ യു.എ.ഇയിലെ ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ചകൾ നടത്താനും മോദി യു.എ.ഇയിലാണ് ഉളളത്. ഇന്ത്യയിൽ ജന്മാഷ്ടമി 23,24 തീയതികളിലാണ് ആഘോഷിക്കുന്നത്.
Discussion about this post