സിപിഎമ്മിനെ പ്രതിരോധത്തിലാക്കി പി കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസ് കേസ് വീണ്ടും അന്വേഷിക്കുന്നു. സി.പി.എം. വിഭാഗീയതയും രാഷ്ട്രീയ ഒത്തുകളിയുംമൂലം മരവിച്ചുകിടന്ന കേസ് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് പുനരന്വേഷിക്കുന്നത്.
നിലവിലുള്ള അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച രണ്ടാംപ്രതി സാബുവിന്റെ ഹര്ജിയിന്മേല് സ്വതന്ത്ര അന്വേഷണം ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് പുനരന്വേഷിക്കാന്‍ ഡി.ജി.പി. നിര്‍ദേശം നല്‍കുകയായിരുന്നു.
സി.പി.എമ്മും എതിര്‍പക്ഷത്തുള്ള കോണ്‍ഗ്രസ്സും കേസന്വേഷണകാര്യത്തില് മൗനത്തിലായിരുന്നു. സി.പി.എമ്മില്‍ വിഎസ് എപക്ഷത്തെ ചിലര്‍ മാത്രമാണ് അന്വേഷണം കാര്യക്ഷമമാകണമെന്ന ശബ്ദം ഉയര്‍ത്തിയത്.
ഈ കേസ്സില്‍ അഞ്ചുപേരെയാണ് പ്രതികളെന്ന് കണ്ടെത്തിയത്. സ്മാരകം കത്തിക്കലിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായും അന്വേഷണസംഘം പറഞ്ഞിരുന്നു. ഗൂഢാലോചന നടത്തിയവരെ ഉടനെ കണ്ടെത്തുമെന്ന് പോലിസ് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെയും ഒന്നും നടന്നില്ല.
അതിനിടെ അന്വേഷണസംഘത്തിലെ ഡിവൈ.എസ്.പി. എം.വി.രാജേന്ദ്രനടക്കമുള്ളവര്ക്കും സാക്ഷികള്‍ക്കും നേരെ ഭീഷണിയുണ്ടായി. അന്വേഷണത്തിന് നേതൃത്വം നല്കിയ എസ്.പി. ആര്.കെ.ജയരാജ് സ്ഥലംമാറി. ഡിവൈ.എസ്.പി. വിരമിച്ചു. പകരക്കാര്‍ വന്നിട്ടുണ്ട്. അന്വേഷണസംഘത്തില്‍നിന്ന് ഒഴിവാക്കണമെന്ന് ഒരാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പ്രാധാന്യമുള്ള കേസില്‍ കാര്യക്ഷമമമായ അന്വേഷണം നടക്കുന്നത് സിപിഎമ്മിന് തലവേദനയാകും.
Discussion about this post