ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം രണ്ട് വെളളിയാഴ്ചകളില്‍ നിസ്‌ക്കാരത്തിന് പള്ളിയില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവച്ച് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. രണ്ട് പള്ളികളില്‍ നിന്നും ഇറങ്ങുമ്പോള്‍ വ്യത്യാസ്ത പ്രതികരണങ്ങളാണ് ഉണ്ടായതെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു.
ബിജെപി അംഗത്വമെടുത്ത് കണ്ണൂരിലെത്തിയ ശേഷം തായത്തെരു പള്ളിയില്‍ നമസ്‌കാരത്തിനെത്തിയപ്പോള്‍ നല്ല സ്വീകരണമാണ് ലഭിച്ചത്. മോദിയെ ഹസ്തദാനം ചെയ്ത കൈയല്ലേയെന്ന് പറഞ്ഞ് ചിലര്‍ കൈപിടിച്ചു. എന്നാല്‍ തിരുവനന്തപുരത്ത് ബിജെപി പരിപാടിയില്‍ പങ്കെടുത്തശേഷം പാളയം പള്ളിയില്‍ നമസ്‌കാരത്തിനെത്തിയപ്പോള്‍ ബിജെപിക്കാര്‍ പള്ളിയില്‍ വരുമോയെന്ന് ഒരാള്‍ ചോദിച്ചു. ഇത് പലരും കേട്ടു. എന്താണ് അങ്ങിനെ സംസാരിച്ചതെന്ന് അതില്‍ നിന്ന് ഒരാള്‍ തന്നെ പ്രതികരിച്ചു.
തുടക്കത്തിലുണ്ടായിരുന്ന എതിര്‍പ്പുകളൊന്നും ഇപ്പോഴില്ല. പാര്‍ട്ടിയുമായി ന്യൂനപക്ഷങ്ങളുടെ അകല്‍ച്ച കുറഞ്ഞ് കൂടുതല്‍പേര്‍ ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. മോദി ഭരണഘടന തകര്‍ക്കും, ജനാധിപത്യം തകര്‍ക്കും എന്നൊക്കെയുള്ള പ്രചാരണം ശരിയല്ല. ഇന്ത്യയുടെ ജനാധിപത്യം തകര്‍ത്തത് അടിയന്തരാവസ്ഥക്കാലത്താണ്. കശ്മീര്‍ വിഷയത്തില്‍ ശക്തമായ തീരുമാനമാണുണ്ടായത്. പലപ്രമുഖരും ഇപ്പോള്‍ ബിജെപിയില്‍ അംഗത്വമെടുത്ത് തുടങ്ങി. ഇപ്പോള്‍ എതിര്‍ക്കുന്നവര്‍ നാളെ നിലപാട് തിരുത്തുമെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. മോദിയില്‍ ന്യൂനപക്ഷവും വിശ്വാസമര്‍പ്പിച്ചു തുടങ്ങിയെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.
https://www.facebook.com/abdullakuttyofficial/videos/2559044227656313/?__xts__[0]=68.ARA9Zz9uMmQYHQWlb5aqSD-N8-ozQP-nSFvLRTq34bbTrV0i5nBaQLZNLe7hlTcRz3s8cB2Ij_smG6Js_HTM8hAO0sBQjdqizCMhgPMCxFlUT0VPzessDXRWenzYXB79CGpyqLWoOang6yfVnNekPDUCsuPnYEPA2DYqjsvo_ozQ44p0Ojj8Gt6gGOs9hakn2HfGg_Lqm4CHtMvyS0lvQ8LEFm4cYsqiA92hCVDFXnb30n5lOLWgvXiM0UIP44dlnThxRybKK4VaUACNDel7JP7vw70u-Skg_Bmosl5A4_Bm_aiIE8X51sfDDKJC2PZm9iEMEyvS6s3HPVdEuOZnVJ8tupsIzsuEZCg&__tn__=-R
Discussion about this post