പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണം ”മാൻ കി ബാത്ത്” ഇന്ന് രാവിലെ 11 ന് സംപ്രേഷണം ചെയ്യും. രണ്ടാമത് തിരഞ്ഞെടുക്കപ്പെട്ട ശേഷമുളള മൂന്നാമത്തെ റേഡിയോ പ്രോഗ്രാം ആണിത്.ഓൾ ഇന്ത്യ റേഡിയോ, ഡിഡി നാഷണൽ, ഡിഡി ന്യൂസ്, ഡിഡി ഭാരതി എന്നിവയിൽ ഇത് കേൾക്കാം.
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ജൂൺ 30 ന് നടന്ന ”മാൻ കി ബാത്ത്” പരിപാടിയുടെ ആദ്യ എപ്പിസോഡിൽ മോദി അടിയന്തരാവസ്ഥ, ജല പ്രതിസന്ധി, അന്താരാഷ്ട്ര യോഗ ദിനം തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. പതിവായി പുസ്തകങ്ങൾ വായിക്കുന്ന ശീലം വളർത്തണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
എല്ലാ മാസവും അവസാന ഞായറാഴ്ച രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യാതിരുന്നാൽ തനിക്ക് ”ശൂന്യത” തോന്നുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് ഒരാഴ്ച മുൻപ് സംപ്രേഷണം ചെയ്ത ‘മാൻ കി ബാത്തിന്റെ’ രണ്ടാം എപ്പിസോഡിൽ പ്രധാനമന്ത്രി കശ്മീരിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നു, ”വിദ്വേഷം പ്രചരിപ്പിക്കുന്നവർ ഒരിക്കലും അവരുടെ ദുഷിച്ച പദ്ധതികളിൽ വിജയിക്കുകയില്ല”.
വികസനം ,വെടിയുണ്ടകളെയും ബോംബിനെക്കാളും ശക്തമാണെന്ന് മോദി പറഞ്ഞു.’മൻ കി ബാത്ത് ‘മാസത്തിലെ അവസാന ഞായറാഴ്ച പ്രക്ഷേപണം ചെയ്യുകയും അതിനായി ആളുകളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിക്കുകയും ചെയ്തിരുന്നു.
Discussion about this post