മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചു. അദ്ദേഹത്തിന് സി.ആര്.പി.എഫിന്റെ സുരക്ഷ നല്‍കാനാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ ഏജന്‍സികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ പതിവ് വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.പി.ജി സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് മുന്‍ പ്രധാനമന്ത്രിമാര്‍ക്കും കുടുംബത്തിനും എസ്.പി.ജി സുരക്ഷ നല്കിയിരുന്നത്രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ക്ക് നിലവില്‍ രാജ്യത്ത് എസ്.പി.ജി.സുരക്ഷ നല്‍കുന്നുണ്ട്. മുന്‍ പ്രധാനമന്ത്രിമാരായ എച്ച്.ഡി.ദേവ ഗൗഡയുടേയും വി.പി.സിങിന്റേയും എസ്പിജി സുരക്ഷ നേരത്തെ പിന്‍വലിച്ചിരുന്നു.
Discussion about this post