അഴിമതിയ്ക്കെതിരേ അതിശക്തമായ നിലപാടെടുത്ത് കേന്ദ്രസര്‍ക്കാര്‍ വീണ്ടും. അഴിമതി കാട്ടിയെന്ന് തെളിഞ്ഞ 22 മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിര്‍ബന്ധിത വിരമിപ്പിക്കലിനു വിധേയമാക്കി. ഭരണഘടനയിലെ അടിസ്ഥാന നിയമങ്ങളിലെ 56(j) വകുപ്പ് പ്രകാരമാണ് ഈ നടപടിയെടുത്തിരിയ്ക്കുന്നത്.
നികുതിവകുപ്പില്‍ അഴിമതിക്കാരുണ്ടെന്നും അതിനെതിരേ ശക്തമായ നടപടികളെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിനാണ് ഈ നടപടികള്‍ എടുത്തിരിയ്ക്കുന്നതെന്ന് നികുതിവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഴിമതിക്കെതിരേയുള്ള നടപടികളില്‍ ഇന്നേവരെ ഐ ആര് എസ് പദവിയുള്ള 27 ഓഫീസര്‍മാരേയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിലെ പന്ത്രണ്ട് ഓഫീസര്‍മാരെയുമാണ് നിര്‍ബന്ധിത വിരമിപ്പിക്കലിനു വിധേയമാക്കിയത്.
കഴിഞ്ഞ ജൂണിനു ശേഷം ഇത് മൂന്നാം തവണയാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പറഞ്ഞുവിടുന്നത്. ലൈംഗിക ഉപദ്രവം ചെയ്യുക, അഴിമതി, കള്ളക്കടത്ത്. ക്രമിനല്‍ ഗൂഢാലോചന തുടങ്ങിയ അനേകം കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ ഇതിലുണ്ട്.
അഴിമതിയും കുറ്റകൃത്യങ്ങളും ഒരു കാരണവശാലും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ വച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ സൂചനയാണ് ഇത് നല്‍കുന്നതെന്നും ഇത്തരം നടപടികളിലൂടേ ആരേയും ഭയക്കാതെ അഴിമതിനടത്താമെന്ന വ്യാമോഹമുള്ള ഉദ്യോഗസ്ഥര്‍ വീണ്ടുവിചാരത്തിനു തയ്യാറാവുമെന്നുമാണ്സര്ക്കാര് കരുതുന്നതെന്ന് ധനകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Discussion about this post