കശ്മീര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമെന്ന് നിലപാട് മാറ്റി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സില്‍ നടക്കുന്ന ജി 7 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് നിലപാട് മാറ്റിയത്.
കശ്മീര്‍ വിഷയം തന്നെയായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയം കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത ചര്‍ച്ചയ്ക്ക് മുന്‍കൈയ്യെടുക്കാന്‍ തയ്യാറാണ് എന്നായിരുന്നു ട്രംപ് നേരത്തെ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് നിലപാട് മാറ്റിയെന്നാണ് വിലയിരുത്തല്‍. വിഷയത്തില്‍ മൂന്നാമതൊരു കക്ഷിക്ക് സ്ഥാനമില്ലെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് വ്യക്തമാക്കിയത്.
കശ്മീര്‍ പ്രശ്നം ഇന്ത്യ പാക് ഉഭയകക്ഷി പ്രശ്നമാണെന്നും ഇരു രാജ്യങ്ങളും ചര്‍ച്ചകളിലൂടെ വിഷയം പരിഹരിക്കട്ടെ എന്നും ട്രംപ് വ്യക്തമാക്കി. മോദിയുടെ നയതന്ത്രതലത്തിലുള്ള മറ്റൊരു വിജയമായാണ് ഇത്് വിലയിരുത്തപ്പെടുന്നത്.
Discussion about this post