ന്യൂഡൽഹി: ബംഗ്ലാദേശ്-ഇന്ത്യ ബന്ധം കൂടുതൽ ദൃഢതയിലേക്ക്. 77 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബംഗ്ലാദേശിനെയും ഇന്ത്യയെയും ബന്ധിപ്പിച്ചുള്ള സുപ്രധാന ട്രെയിൻ സർവ്വീസ് പുന:സ്ഥാപിക്കപ്പെടുകയാണ്. രാജ്ഷാഹിയേയും ഇന്ത്യയിലെ കൊൽക്കത്തയേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ട്രെയിൻ സർവ്വീസ് പുനരാരംഭിക്കുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ട്രെയിൻ സർവ്വീസ് പുനരാംഭിക്കുന്നതായി പ്രഖ്യാപിച്ച
1947ൽ ഇന്ത്യപാക് വിഭജനത്തിന് മുമ്പ് വരെ രാജ്ഷാഹികൊൽക്കത്ത ട്രെയിൻ സർവ്വീസ് പ്രവർത്തിച്ചിരുന്നു.ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള നാലാമത്തെ രാജ്യാന്തര ട്രെയിൻ സർവ്വീസാണിത്. കൊൽക്കത്ത ധാക്ക മൈത്രി എക്‌സ്പ്രസ്, കൊൽക്കത്തഖുൽന ബന്ധൻ എക്‌സ്പ്രസ്, ന്യൂജയ്പാൽഗുഡിധാക്ക മിതാലി എക്‌സ്പ്രസ് എന്നിവയാണ് മറ്റ് മൂന്ന് ട്രെയിൻ സർവ്വീസുകൾ. പുതിയ സർവ്വീസ്, യാത്ര കൂടുതൽ സുഗമമാക്കുന്നതിനൊപ്പം ഇന്ത്യയുമായുള്ള ആശയവിനിമയം ശക്തമാക്കാനും സഹായിക്കും.
Discussion about this post