ഗുരുനാനാക്കിന്റെ 550ാം ജന്മ വാർഷികത്തിന് മുന്നോടിയായി കർതാർപൂർ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭാഗത്ത് നിന്നുളള നിർമ്മാണ പ്രവർത്തനം സമയബന്ധിതമായി പൂർത്തികരിക്കും. നാലുവരിപ്പാത, ഒരു പാലം, ഒരു പാസഞ്ചർ ടെർമിനൽ എന്നിവയുടെ നിർമ്മാണം പ്രവർത്തനം സജീവമായി നടക്കുന്നുണ്ട്. ഒക്ടോബറോടെ പദ്ധതി പൂർത്തികരിക്കുമെന്ന് പാക്കിസ്ഥാൻ അറിയിച്ചിരുന്നു.
കർതാർ പൂരിലെ ഗുരുദ്വാര ദർബാർ സാഹിബിലേക്ക് ഇന്ത്യൻ ഭക്തകർക്ക് പ്രവേശനം നൽകുന്നതിനാണ് ഇടനാഴിയിലെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നത്. 1700 ഓളം ജോലിക്കാർ വിവിധ ഷിഫ്റ്റുകളായി പ്രവർത്തിക്കുന്നു. ഇടനാഴിയെ ദേര ബാബ നാനാക്ക് മുതൽ കർതാർ പൂർ വരെയുളള റോഡുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഘടന ഏതാണ്ട് പൂർത്തിയായി. 4.19 കിലോമീറ്റർ ദേശീയ പാതയിലും , 120 കോടി ചെലവിൽ നിർമ്മിക്കുന്ന പാലത്തിലുമായി 1000 ത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്ന് എൻജിനീയർമാർ വ്യക്തമാക്കി.
ബാക്കിയുളളവർ ടെർമിനലിൽ പ്രവർത്തിക്കുന്നു. 60 ശതമാനത്തിലധികം ഹൈവേ ജോലികൾ പൂർത്തികരിച്ചുവെന്ന ദേര ബാബ നാനക് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഗുർ സിമ്രാൻ സിംഗ് ധില്ലോൺ പറഞ്ഞു.
ഈ വേഗതയിൽ നിർമ്മാണം മുന്നോട്ട് പോകുകയാണെങ്കിൽ സമയപരിധിയ്ക്കുളളിൽ നിർമ്മാണ പ്രവർത്തനം പൂർത്തികരിക്കാനാകും. ദേശീയ പാത പൂർത്തികരിക്കുന്നതിനുളള സമയ പരിധി സെപ്റ്റംബർ 30 ആണ്. നിർമ്മാണകമ്പനി ഒക്ടോബർ 15 വരെ ആവശ്യപ്പെട്ടിട്ടുണ്ട്. 15 ഏക്കറിൽ നിർമ്മിക്കുന്ന പാസഞ്ചർ ടെർമിനൽ ഒക്ടോബർ അവസാനം പൂർത്തികരിക്കണം. പ്രതിദിനം 5000 ത്തോളം ആളുകൾക്ക് സുഗമമായി കടന്നു പോകാൻ സൗകര്യം ഉണ്ടാകും.
Discussion about this post