ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ പ്രധാനമന്ത്രിനരേന്ദ്രമോദിയുടെ നടപടിയെ പ്രശംസിച്ച് വീണ്ടും നടൻ ശത്രുഘ്‌നൻ സിൻഹ. ഫ്രാൻസിൽ നടന്ന ജി7 ഉച്ചക്കോടിയിൽ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിനെയും സിൻഹ പ്രശംസിച്ചു.
‘സത്യ പറയുന്നത് തന്റെ ശീലമാണ്. രാജ്യത്തിന്റെ താത്പര്യത്തിനായി ആരാണ് പ്രവർത്തിക്കുന്നതെങ്കിലും അവരെ വിലമതിക്കുമെന്നും ‘സിൻഹ പറഞ്ഞു.ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ ശ്യാമപ്രസാദ് മുഖർജിയെ പോലുളള നേതാക്കളുടെ സ്വപ്‌നമാണ് മോദി സാക്ഷാത്കരിച്ചതെന്നും സിൻഹ പറഞ്ഞു.
യു.എസ്.പ്രസിഡന്റ് ട്രംപുമായുളള കൂടിക്കാഴ്ചയിൽ മോദി ചർച്ചകൾ കൈകാര്യം ചെയ്ത രീതിയെ രാജ്യം മുഴുവൻ പ്രശംസിച്ചു. പാർട്ടിയെ പരിഗണിക്കാതെ ഒരു പ്രധാനമന്ത്രി രാജ്യത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തെ അഭിനന്ദിക്കണം. പ്രധാനമന്ത്രിയെ ഒരു മാസത്തിനിടെ മൂന്നാം തവണയാണ് സിൻഹ പ്രശംസിക്കുന്നത്.
Discussion about this post