യുവേഫയുടെ അവാര്‍ഡ് പ്രഖ്യാപന വേദിയില്‍ ബാഴ്സലോണ താരം ലയണല്‍ മെസിയെ പുകഴ്ത്തി യുവെന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. തങ്ങള്‍ക്ക് ഒന്നിച്ച് ഇതുവരെ ഡിന്നര്‍ കഴിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഭാവിയില്‍ അത് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും റൊണാള്‍ഡോ പറഞ്ഞു.
”15 വര്‍ഷത്തോളമായി ഞങ്ങളൊന്നിച്ച് ഈ വേദി പങ്കിടുന്നു. ഫുട്ബോളില്‍ ഇതുപോലൊന്ന് ഇതിന് മുന്‍പ് സംഭവിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഒരേയാളുകള്‍, ഒരേ വേദിയില്‍, ഇങ്ങനെ എപ്പോഴും. അതത്ര എളുപ്പമുള്ള കാര്യമല്ല. ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണുള്ളത്. എങ്കിലും ഒന്നിച്ച് ഇതുവരെ ഡിന്നര്‍കഴിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഭാവിയില്‍ അത് സംഭവിക്കുമെന്നാണ് എന്റെ പ്രതീക്ഷ. സ്പെയിനില്‍ കളിക്കുന്നത് ഞാന്‍ മിസ് ചെയ്യുന്നുണ്ട്”, റൊണാള്‍ഡോ പറഞ്ഞു.
അതേസമയം ഇരുവരെയും പിന്തള്ളി യൂറോപ്യന്‍ ഫുട്ബോളിലെ കഴിഞ്ഞവര്‍ഷത്തെ മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരം ലിവര്‍പൂളിന്റെ ഡച്ച് പ്രതിരോധ താരം വിര്‍ജില്‍ വാന്‍ഡൈക്ക് സ്വന്തമാക്കി. ലയണല്‍ മെസി മികച്ച സ്ട്രൈക്കര്‍ക്കുള്ള പുരസ്കാരവും സ്വന്തമാക്കി
Discussion about this post