വിനായക ചതുര്ത്ഥിയ്ക്കായി വിപുലമായ ആഘോഷങ്ങളുമായി നാടൊരുങ്ങി. സുരക്ഷയുടെ ഭാഗമായി മുംബൈയിലുടെനീളം 40,000 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നത്. അതോടൊപ്പം, ആഘോഷങ്ങളുടെ ഭാഗമായി ഗതാഗത വകുപ്പ് ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുംബൈ പോലീസ് പിആര്‍ഒ പ്രണയ് അശോക് പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാകാതിരിക്കാനായി മറ്റ് ഏജന്‍സികളുമായി അന്തര്‍ വകുപ്പ് തല ഏകോപനം നടത്തിയിട്ടുണ്ടെന്നും അശോക് പറഞ്ഞു. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന്, അഗ്നിശമന സേന, പൊതുമരാമത്ത് വകുപ്പ് മുതലായ വകുപ്പുകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഇതിനോടകം നല്‍കിയിട്ടുണ്ട്. 7,703 ഗണപതി മണ്ഡലങ്ങളാണ് പോലീസുമായി സഹകരിച്ച് ഉത്സവത്തിനായി നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മുംബൈ പിആര്‍ഒയുടെ കണക്കനുസരിച്ച് ഒരുലക്ഷത്തിഅറുപത്തിരണ്ടായിരം ഗണപതി മണ്ഡലങ്ങളും പതിനൊന്നായിരം ഗൗരി ഗണപതി മണ്ഡലങ്ങളുമാണ് സംസ്ഥാനത്തുള്ളത്. ഉത്സവത്തിന്റെ ഭാഗമായി നഗരത്തിലെ പ്രധാന 129 സ്ഥങ്ങളില്‍ പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Discussion about this post