നികുതിവെട്ടിപ്പ് കേസില്‍ കര്‍ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ അറസ്റ്റിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ ശിവകുമാര്‍ ചോദ്യം ചെയ്യലിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ക്ക് മുന്നില്‍ ഹാജരായി. ശിവകുമാറിനെതിരെ വ്യക്തമായ തെളിവുകള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതോടെ ശിവകുമാറിന്റെ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്നാണ് കരുതുന്നത്.
Delhi: Congress leader DK Shivakumar arrives at Enforcement Directorate (ED) office, in connection with a money laundering case. pic.twitter.com/f8WF2Xj46G
— ANI (@ANI) September 2, 2019
429 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്ത് കണ്ടെത്തിയെന്നാണ് ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ട്. നിലവില്‍ ഏഴുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് വകുപ്പുകളിലായാണ് ഇ.ഡി.യുടെ കേസ്.2017 ജൂലായില്‍ ശിവകുമാറും മകളും പണംനിക്ഷേപവുമായി ബന്ധപ്പെട്ട് സിങ്കപ്പൂരിലേക്കു പോയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തിന് 429 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്തുണ്ടെന്ന് വകുപ്പ് കണ്ടെത്തിയത്.
2017 ഓഗസ്റ്റ് രണ്ടിന് അന്ന് കര്‍ണാടകത്തില്‍ മന്ത്രിയായിരുന്ന ശിവകുമാറുമായി ബന്ധമുള്ള ഡല്‍ഹിയിലെയും ബെംഗളൂരുവിലെയും 60 കേന്ദ്രങ്ങളില്‍ റെയ്ഡും നടത്തി. 8.59 കോടി രൂപ പിടിച്ചെടുത്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കേസെങ്കിലും അതു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് ഇ.ഡി. അധികൃതര്‍ പറയുന്നത്.
ഇപ്പോള്‍ നടക്കുന്നതെല്ലാം ഗൂഢാലോചന ആണെന്നും താന്‍ കൊലപാതകമോ അഴിമതിയോ പോലുള്ള തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആണ് ശിവകുമാര്‍ വിശദീകരിക്കുന്നത്. പണം എന്റേതാണ്, ഞാന്‍ സമ്പാദിച്ചതാണ്’ എന്നും ശിവകുമാര്‍ പറയുന്നു.
Discussion about this post